Type Here to Get Search Results !

Bottom Ad

കഞ്ചാവിനെ അപകടകാരിയായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെ പിന്തുണച്ച് ശശി തരൂര്‍


കേരളം (www.evisionnews.co): അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും യു.എന്‍ നാര്‍കോട്ടിക്‌സ് കമ്മിഷന്‍ കഞ്ചാവിനെ ഒഴിവാക്കിയ തീരുമാനത്തിനെ പിന്തുണച്ച് ശശി തരൂര്‍ എം.പി. ലോകത്തിലെ ഏറ്റവും അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാനുള്ള പ്രമേയത്തെ അനുകൂലിച്ച ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.

താന്‍ നേരത്തെ തന്നെ ഈകാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നെന്നും എന്നാല്‍ അന്ന് തനിക്ക് നേരെ അക്രമണമുണ്ടായെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. തന്റെ പഴയ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു തരൂര്‍ തീരുമാനത്തെ സ്വാഗതം ചെയ്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad