Type Here to Get Search Results !

Bottom Ad

ശിഹാബുദ്ദീന്‍ തളങ്കരക്ക് മികച്ച പുതുമുഖ ജെസിഐ പ്രവര്‍ത്തകനുള്ള പുരസ്‌കാരം


കാസര്‍കോട് (www.evisionnews.co): ജെസിഐ ഇന്ത്യാ സോണ്‍ 19 സോണ്‍ കോണ്‍ഫറന്‍സില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി ജെസിഐ കാസര്‍കോട് മേഖലാതലത്തില്‍ ശ്രദ്ധേയമായ നേട്ടംകൈവരിച്ചു. കോറോണ കാലത്തും മികച്ച പ്രവര്‍ത്തനം നടത്തി ജെ.സി.ഐ കാസര്‍കോടിനെ നയിച്ച സി.കെ അജിത്്കുമാറിനെ മികച്ച ജെ.സി.ഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. മികച്ച പുതുമുഖ ജെ.സി.ഐ പ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് ശിഹാബുദ്ദീന്‍ ഊദ് തളങ്കര അര്‍ഹനായി.
കൂടാതെ മികച്ച ജെ.സി.ഐ ഓര്‍ഗനൈസേഷന്‍, മികച്ച ദേശീയ പരിപാടി, മികച്ച ജെ.സി.ഐ വീക്ക്, മികച്ച സാമ്പത്തിക വികസന പരിപാടി, മികച്ച ഇംപാക്ട് 2030 പരിപാടി എന്നീ പുരസ്‌കാരങ്ങളും ജെ.സി.ഐ കാസര്‍കോടിന് ലഭിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി എന്നീപ്രദേശങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ജെ.സി.ഐ ഇന്ത്യാ സോണ്‍ പത്തൊമ്പത്.


Post a Comment

0 Comments

Top Post Ad

Below Post Ad