Type Here to Get Search Results !

Bottom Ad

യുഡിഎഫിന് പുറത്തുള്ള കക്ഷികളുടെ പിന്തുണയില്‍ ഭരണത്തിലേറാനില്ല: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുടെയും പിന്തുണയില്‍ ഭരണത്തിലേറില്ലെന്നും വേണ്ടി വന്നാല്‍ ജനവിധി മാനിച്ച് ഭരണത്തില്‍ നിന്നും മാറിനില്‍ക്കുമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു. ബിജെപിയുമായും എസ്ഡിപിഐയുമായും യാതൊരു വിധത്തിലുള്ള നീക്കുപോക്കും വേണ്ട എന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. എന്നാല്‍ എല്‍ഡിഎഫ് പിന്തുണയോടെയും ഭരണത്തില്‍ വരേണ്ടതില്ല എന്നാണ് നേതൃയോഗത്തില്‍ തീരുമാനം. 


ഭരണ ഘടനാ ബാധ്യത നിറവേറ്റാന്‍ പ്രസിഡന്റ് -വൈസ് പ്രസിഡന്റ് പദവികളിലേക്ക് മത്സരിക്കുമെന്നും യുഡിഎഫിന് പുറത്തുള്ള കക്ഷികളെ കൂട്ടി അധികാരം ഏല്‍ക്കില്ലെന്നും യോഗം തീരുമാനമെടുത്തു. പിഎം മുനീര്‍ ഹാജി, എഎ ജലീല്‍, കെ.ബി കുഞ്ഞാമു ഹാജി, കെഎ. അബ്ദുള്ളകുഞ്ഞി, എസ്പി സലാഹുദ്ദിന്‍, മഹ്മൂദ് കുളങ്ങര, എംഎം അസീസ്, സിദ്ദിഖ് ബേക്കല്‍, നൂറുദ്ദിന്‍ കോട്ടക്കുന്നു, മുഹമ്മദ് കുന്നില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad