Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതി നിയമം ജനുവരി മുതല്‍ നടപ്പാക്കുമെന്ന് ബിജെപി


ദേശീയം (www.evisionnews.co): പശ്ചിമ ബംഗാളിലെ വലിയ അഭയാര്‍ഥി ജനവിഭാഗത്തിന് പൗരത്വം നല്‍കാന്‍ കേന്ദ്രവും ബിജെപിയും താല്‍പര്യപ്പെടുന്നതിനാല്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ജനുവരി മുതല്‍ പൗരത്വ ഭേദഗതി നിയമം നടുപ്പാക്കിയേക്കുമെന്ന് വര്‍ഗിയ ബംഗാളിലെ പൊതുപരിപാടിയില്‍ പ്രഖ്യാപിച്ചു. അഭയാര്‍ഥി പ്രശ്നം ഏറെ ചര്‍ച്ച ചെയ്യുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഇവിടെ മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്നടക്കാനിരിക്കുകയാണ്.

അഭയാര്‍ഥികളോട് തൃണമൂല്‍ സര്‍ക്കാര്‍ അനുഭാവം പുലര്‍ത്തുന്നില്ല. നമ്മുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ മതപരമായ കാര്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന എല്ലാവര്‍ക്കും മോദി സര്‍ക്കാര്‍ പൗരത്വം നല്‍കും സി.എ.എയ്ക്ക് കീഴിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ബി.ജെ.പി പരിപാടിക്കിടെ കൈലാഷ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരം പിടിക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് പൗരത്വ ഭേദഗതി നിയമം പ്രചാരണ വിഷയമാക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad