Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 3527 പേര്‍ക്ക് കോവിഡ്: കാസര്‍കോട് 52 രോഗികള്‍, 18 രോഗമുക്തി

 




കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ശനിയാഴ്ച 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23857 ആയി. നിലവില്‍ 893 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. 247 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 18 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
വീടുകളില്‍ 4281 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4651  പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 217 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 102  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 538 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 56 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 19  പേരെ ഡിസ്ചാര്‍ജ് ചെയ്തു.


Post a Comment

0 Comments

Top Post Ad

Below Post Ad