Type Here to Get Search Results !

Bottom Ad

പെരിയയില്‍ സിപിഎം വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി


 
കാസര്‍കോട് (www.evisionnews.co): പെരിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ അമ്പലത്തറ, മൂന്നാമൈല്‍, മീങ്ങോത്ത് റോഡ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ സി കൃഷ്ണ കുമാര്‍, ജമീല എന്നിവരുടെ ഫ്‌ളെക്‌സ് ബോര്‍ഡുകളാണ് രാത്രിയുടെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. 

ബോര്‍ഡുകള്‍ നശിപ്പിച്ചത് പരാജയം മുന്നില്‍ കണ്ടാണെന്ന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് ചെയര്‍മാന്‍ മുസ്തഫ പാറപ്പള്ളിയും കണ്‍വീനര്‍. ടി. രാമകൃഷ്ണനും പറഞ്ഞു. യുഡിഫ് പ്രവര്‍ത്തകര്‍ പഞ്ചായത്തിലുടനീളം സത്യസന്ധമായ പ്രചാരണം നടത്തി വോട്ടര്‍മാരെ നേരില്‍ കണ്ടുവോട്ട് അഭ്യര്‍ത്ഥിച്ച് തെരഞ്ഞെടുപ്പു നീതി പൂര്‍ണമായി നടത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി സിപിഎം പ്രവര്‍ത്തകര്‍ പരാജയഭീതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.




Post a Comment

0 Comments

Top Post Ad

Below Post Ad