Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് പെട്രോള്‍ പമ്പില്‍ തീപിടുത്തം: ജീവനക്കാരന്റെ ഇടപെടലില്‍ വന്‍ ദുരന്തമൊഴിവായി


കാസര്‍കോട് (www.evisionnews.co): നീലേശ്വരം ബസ് സ്റ്റാന്റ് പരിസരത്തെ ഭാരത് പെട്രോള്‍ പമ്പിലെ ജനറേറ്ററിനു തീ പിടിച്ചു. ശ്രദ്ധയില്‍പെട്ട പമ്പ് ജീവനക്കാരന്റെ സംയോജിതമായ ഇടപെടലില്‍ വന്‍ദുരന്തം ഒഴിവായി. പമ്പിലെ ഓഫീസിനു പിറകിലായി സ്ഥാപിച്ച ജനറേറ്ററില്‍ നിന്നു പുക ഉയരുന്നതു കണ്ട ഉടന്‍ ജീവനക്കാരന്‍ ഫയര്‍ എക്‌സ്ടന്‍ഷന്‍ ഉപകരണവുമായി ചെന്നപ്പോഴേക്കും ബാറ്ററിഭാഗമാക്കം തീ പടര്‍ന്നിരുന്നു. ഒരു നിമിഷം പകച്ചു നിന്നെങ്കിലും ഉടന്‍ ഫയര്‍ എക്‌സ്ടന്‍ഷന്‍ ഉപകരണം കൊണ്ട് തിയണക്കാന്‍ തുടങ്ങി ജനറേറ്ററില്‍ 140 ലിറ്ററിന്റെ ഡീസല്‍ ടാങ്കിലേക്കും തി പടരാതിരിക്കാന്‍ ഇതുമൂലം കഴിഞ്ഞെന്നും ജിവനക്കാന്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാടു നിന്ന് അഗ്‌നിരക്ഷാസേനയും എത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad