Type Here to Get Search Results !

Bottom Ad

മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള 30, 31 തിയതികളില്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോടിനൊരിടം സംഘടിപ്പിക്കുന്ന മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള 'ക്ലാപ്ഔട്ട് ഫ്രയിംസ്-20' ഡിസംബര്‍ 30, 31 തിയതികളിലായി വിദ്യാനഗറില്‍ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന ചലച്ചിത്രമേളയില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ നേരിട്ടും ഓണ്‍ലൈനായും പങ്കടുക്കും. 30 നു രാവിലെ 10 മണിക്ക് സംവിധായകരായ റഹ്മാന്‍ ബ്രദേഴ്സ് മേള ഉദ്ഘാടനം ചെയ്യും. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ 'വാസന്തി' യായിരിക്കും ഉദ്ഘാടന ചിത്രം. അന്തരിച്ച പ്രമുഖ സംവിധായകന്‍ കിംകിഡുക്കിനുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രം 'സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്' പ്രദര്‍ശിപ്പിക്കും. 

ഫുട്ബോള്‍ ഇതിഹാസം മറഡോണക്ക് ആദരമര്‍പ്പിക്കുന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകരായ സംഗീത് ശിവന്‍, ജിയോ ബേബി, വിനുകോളിച്ചാല്‍, ശരീഫ് ഈസ, ലീല സന്തോഷ്, ടോം ഇമ്മട്ടി, ചലച്ചിത്ര താരം മാല പാര്‍വതി, പ്രകാശ് ബാരെ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസ് ഗാന രചയിതാവ് അജീഷ് ദാസന്‍ നിരൂപകന്‍ മനീഷ് നാരായണന്‍ എഴുത്തുകാരന്‍ പിവി ഷാജി കുമാര്‍, തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. 


രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഷോര്‍ട്ട് മൂവി എന്‍ട്രികളില്‍ നിന്നുള്ള മികച്ച മൂന്ന് ചിത്രങ്ങളെ ജൂറി അംഗങ്ങളായ സംഗീത് ശിവന്‍, ജിയോ ബേബി, വിനു കോളിച്ചാല്‍ എന്നിവര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കും. മികച്ച ചിത്രങ്ങള്‍ 31 നു വൈകുന്നേരം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് തെരഞ്ഞെടുത്ത വിവിധ കാറ്റഗറികള്‍ക്കുള്ള അവാര്‍ഡ് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു സമ്മാനിക്കും. ഡെലിഗേറ്റ് രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9400432357 നമ്പറില്‍ ബന്ധപ്പെടുക.

Post a Comment

0 Comments

Top Post Ad

Below Post Ad