Type Here to Get Search Results !

Bottom Ad

'ബിജെപിക്കും റിലയന്‍സ് ഉത്പന്നത്തിനും പ്രവേശനമില്ല' ഹരിയാനയില്‍ ബാനര്‍ ഉയര്‍ത്തി കര്‍ഷകര്‍


ദേശീയം (www.evisionnews.co): കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ രോഷം ഹരിയാനയിലെ ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. ബിജെപി, ജെജെപി നേതാക്കള്‍ക്ക് പ്രവശനമില്ല എന്നെഴുതിയ ബോര്‍ഡ് വരെ ചിലയിടങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും ബോര്‍ഡില്‍ പറയുന്നു. 

കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തിലാണ് അവസാനമായി ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ന്നത്. നേതാക്കള്‍ ഗ്രാമത്തിലേക്ക് പ്രവേശിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയിരിക്കില്ല എന്നും ഹോള്‍ഡിങില്‍ പറയുന്നു. ഒപ്പം എല്ലാ റിലയന്‍സ് ഉത്പന്നങ്ങളും പെട്രോള്‍ പമ്പുകളും കൂടാതെ റിലയന്‍സ് ഗ്യാസ്, ട്രെന്‍ഡ്സ്, ടീംസ്പിരിറ്റ്, ലൈഫ് സ്മാര്‍ട്ട് ഫോണ്‍, ഫോര്‍ച്യൂണ്‍ ഓയില്‍ എന്നിവയും ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് ഹോള്‍ഡിങ്ങുകള്‍ ഉയര്‍ന്നിട്ടുള്ളത്.


Post a Comment

0 Comments

Top Post Ad

Below Post Ad