Type Here to Get Search Results !

Bottom Ad

അന്ത്യശാസനം കേന്ദ്രം തള്ളിയതിനാല്‍ ഇനി തീവണ്ടി തടയല്‍: സമരം കടുപ്പിച്ച് കര്‍ഷകര്‍


ദേശീയം (www.evisionnews.co): കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നതോടെ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതല്‍ കൂടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. പത്തിനകം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തപക്ഷം തീവണ്ടി തടയുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

അന്ത്യശാസനം തള്ളിയ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തീവണ്ടി തടയാന്‍ ട്രാക്കുകളില്‍ ഇറക്കാനാണ് കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചയായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad