Type Here to Get Search Results !

Bottom Ad

പാര്‍ലമെന്റ് വളയുമെന്ന് കര്‍ഷകര്‍: ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല ചര്‍ച്ച



ദേശീയം (www.evisionnews.co): കര്‍ഷകരുമായുള്ള മൂന്നാംഘട്ട ചര്‍ച്ചക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പങ്കെടുക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ വര്‍ദ്ധിച്ചു വരുന്നതിനിടയിലും വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ച.

സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കര്‍ഷകരുള്ളത്. കേന്ദ്ര സര്‍ക്കാരുമായി നേരത്തെ രണ്ടു തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

ഇതിനിടെ ഇന്നത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നാല്‍ പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കര്‍ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടില്‍ മാര്‍ച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തര്‍ മന്തറിലേക്ക് മാറ്റുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad