Type Here to Get Search Results !

Bottom Ad

കര്‍ഷക സമരം: കേന്ദ്രം കടുത്ത പ്രതിസന്ധിയില്‍, പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചേക്കും

farmers-against-govt

ദേശീയം (www.evisionnews.co): കര്‍ഷക നിയമഭേദഗതികള്‍ മൂന്നും പിന്‍വലിക്കാതെ ഒരു തരത്തിലും സമവായത്തിന് തയ്യാറല്ലെന്ന കടുത്ത നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലായി. കര്‍ഷകര്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചതു മൂലമുള്ള ഭരണപരമായ പ്രശ്‌നങ്ങള്‍ക്കൊപ്പം പുതുതായി ഉരുത്തിരിയുന്ന കര്‍ഷകരാഷ്ട്രീയവും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതാണ്.

പ്രശ്‌നപരിഹാരത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഡിസംബര്‍ 9-ന് നടക്കുന്ന ആറാംഘട്ട ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചാല്‍ സര്‍ക്കാരിനും ബി.ജെ.പി.ക്കും അത് ക്ഷീണമാകും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത ഭരണ-രാഷ്ട്രീയനഷ്ടങ്ങളുണ്ടാകും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad