Type Here to Get Search Results !

Bottom Ad

സഹോദരന്റെ പേരില്‍ വ്യാജ എഫ്ബി ഐഡി ഉണ്ടാക്കി ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം

Keywords: fake-fb-id-aganist-td

കാസര്‍കോട് (www.evisionnews.co): സഹോദരന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം. ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടിഡി കബീറിനെതിരെ സഹോദരന്‍ അഷ്‌റഫ് ബായിക്കയുടെ പേരിലാണ് വ്യാജ ഫേസ് ഐഡിയുണ്ടാക്കി അപകീര്‍ത്തിപരമായ പോസ്റ്റ് പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സഹോദരങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമം രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ല. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും. വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും ചെങ്കള ഡിവിഷനിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി ടിഡി കബീറിനെ വിജയിപ്പിക്കണമെന്നും അഷ്‌റഫ് ബായിക്കര ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


Keywords: fake-fb-id-aganist-td

Post a Comment

0 Comments

Top Post Ad

Below Post Ad