Type Here to Get Search Results !

Bottom Ad

ഉഡുപ്പി- ചീമേനി 400 കെവി വൈദ്യുതി ലൈന്‍: സര്‍വെ തുടങ്ങി


കാസര്‍കോട് (www.evisionnews.co): ഉഡുപ്പിയില്‍ നിന്ന് ചീമേനി വരെ 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 400 കെവി ലൈന്‍ നിര്‍മിക്കുന്നതിനുള്ള സര്‍വെ ആരംഭിച്ചു. രണ്ടിടത്ത് 400 കെവി സബ് സ്റ്റേഷനും സ്ഥാപിക്കും. ലൈന്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും. 


ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയാണ് സര്‍വെ നടത്തുന്നത്. ഉഡുപ്പിയില്‍ നിന്ന് മൈസൂരു വഴി മലപ്പുറം ജില്ലയിലെ അരീക്കോട് സബ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കാസര്‍കോട് ജില്ലയുടെ വടക്കേയറ്റത്തുള്ള മൈലാട്ടി, അമ്പലത്തറ സബ് സ്റ്റേഷനുകളില്‍ എത്തിച്ചാണ് കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം നടത്തുന്നത്. അതിന് പകരം ഉഡുപ്പിയില്‍ നിന്ന് നേരിട്ട് ചീമേനിയിലെത്തിക്കുന്ന പദ്ധതിയാണ് ഇനി യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. 

കര്‍ണാടകയിലെ നന്ദിപ്പൂരിലുള്ള തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ നിന്നാണ് വൈദ്യുതിയെത്തിക്കുന്നത്. രണ്ടുസംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ ഇതിന്റെ ടെണ്ടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയത് കേന്ദ്രസര്‍ക്കാരാണ്. സ്റ്റെര്‍ലൈറ്റ് എന്ന സ്വകാര്യകമ്പനിക്കാണ് ടെണ്ടര്‍ ഉറപ്പിച്ചത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയായിരിക്കും. ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ നഷ്ടങ്ങള്‍ക്ക് ന്യായമായ പരിഹാരമുണ്ടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad