Type Here to Get Search Results !

Bottom Ad

തീരുമാനം ഇന്നറിയണം: കുറുക്കുവഴിയും കൊണ്ട് ഈ വഴി വരേണ്ടെന്ന് അമിത്ഷയോട് കര്‍ഷകര്‍


ന്യൂഡല്‍ഹി (www.evisionnews.co): കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. കുറുക്കുവഴികളുമായി തങ്ങളുടെ അടുത്ത് ചര്‍ച്ചയ്ക്കെത്തേണ്ടതില്ലെന്ന് കര്‍ഷകര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ ഇന്നത്തെ യോഗത്തില്‍ അമിത് ഷായോട് ആവശ്യപ്പെടുമെന്ന് കര്‍ഷക നേതാവ് രുദ്രു സിംഗ് മന്‍സ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷകരുമായി ഇന്ന് വെകിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചുട്ടുണ്ട്. കര്‍ഷകരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad