Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണ പ്രസിഡണ്ട്: ഷാനവാസ് പാദൂര്‍ വൈസ് പ്രസിഡന്റ്


കാസര്‍കോട് (www.evisionnews.co): ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി ബേബി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ജമീല സിദ്ദിഖായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ബേബി ബാലകൃഷ്ണന്‍- 8 ജമീല സിദ്ദിഖ്- 7 രണ്ടു അംഗങ്ങള്‍ ആര്‍ക്കും വോട്ട് ചെയ്യാത്തതിനാല്‍ അസാധുവായി. വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു മുമ്പാകെ ബേബി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വൈസ് പ്രസിഡണ്ടായി ഷാനവാസ് പാദൂരിനെ തെരഞ്ഞെടുത്തു. ജോമോന്‍ ജോസഫായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 അംഗങ്ങളില്‍ 8 പേര്‍ ഷാനവാസ്പാ ദൂരിനും 7 പേര്‍ ജോമോന്‍ ജോസഫിനും വോട്ടു ചെയ്തു. രണ്ട് അംഗങ്ങള്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താതിനാല്‍ രണ്ടു വോട്ട് അസാധുവായി. 


വൈസ് പ്രസിഡണ്ടിന് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് ബേബി ബാലകൃഷ്ണന്‍ പ്രസിഡണ്ടായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

മുന്‍ എംപി പി കരുണാകരന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്‍ എംഎല്‍എമാരായ കെപി സതീഷ് ചന്ദ്രന്‍, സിഎച്ച് കുഞ്ഞമ്പു മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ. വി.പി പി മുസ്തഫ ഹര്‍ഷാദ് വൊര്‍ക്കാടി അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍, പിവി ബാലകൃഷ്ണന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, കരിവെളളൂര്‍ വിജയന്‍, കുര്യാക്കോസ് പ്ലാറമ്പില്‍ അഡ്വ എ ഗോവിന്ദന്‍ നായര്‍ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad