Type Here to Get Search Results !

Bottom Ad

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം; മോദിക്ക് രക്തംകൊണ്ട് കത്തെഴുതി കര്‍ഷകര്‍


ദേശീയം (www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്തംകൊണ്ട് എഴുതി സിങ്കു അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍. സിങ്കു അതിര്‍ത്തിയില്‍ സ്ഥാപിച്ച ക്യാമ്പിലെ ഒരു കൂട്ടം കര്‍ഷകരാണ് രക്തം കൊണ്ട് കത്തുകള്‍ എഴുതിയത് . കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താനാണ് തങ്ങള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്ന് അവര്‍ പറഞ്ഞു.

'സുപ്രഭാതം നരേന്ദ്ര മോദി ജി, ഞങ്ങള്‍ ഈ കത്ത് ഞങ്ങളുടെ രക്തം കൊണ്ടാണ് എഴുതുന്നത്. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, ഞങ്ങളുടെ വോട്ടുകളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ പാസാക്കുന്നതിലൂടെ കര്‍ഷകരെ നിങ്ങള്‍ വഞ്ചിച്ചു. ഈ മൂന്ന് നിയമങ്ങള്‍ റദ്ദാക്കണമെന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,'' കത്തില്‍ പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad