Type Here to Get Search Results !

Bottom Ad

ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പതാക ദിനത്തിന്റെ ഭാഗമായി കൊടിനാട്ടിയ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം കയ്യേറ്റം


കാസര്‍കോട് (www.evisionnews.co): ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പതാക ദിനത്തിന്റെ ഭാഗമായി കൊടിനാട്ടാനെത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം. അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പതാകദിനത്തിന്റെ ഭാഗമായി നടന്ന പതാക ദിനാഘോഷത്തിനെതിരെയാണ് സിപിഎം കയ്യേറ്റമുണ്ടായത്. 

പതാക ഉയര്‍ത്തുകയായിരുന്ന എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരായ ജാബിര്‍ ഹുദവി, റാശിദ് ഫൈസി, റാസിഖ് ഇര്‍ശാദി, ഫിറോസ് ഇര്‍ശാദി, മുബശിര്‍ ഇര്‍ശാദി, ആശിഖ് ചാനടുക്കം, മുഹമ്മദലി എന്നിവര്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള സംഘം കയ്യേറ്റത്തിന് ശ്രമിച്ചത്്. പതാക ഉയര്‍ത്താനാവില്ലെന്നും കൊടിമരമടക്കം എടുത്തുമാറ്റണമെന്നും അക്രമി സംഘം ആക്രോശിച്ചു. 


നീലേശ്വരം ചാനടുക്കത്തു പതാക സ്ഥാപിക്കാന്‍ വന്ന പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗീകരമെന്ന് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പറഞ്ഞു. നാളിത് വരെ സമാദാനത്തോടെ മാത്രം കഴിഞ്ഞുവന്നിരുന്ന സ്ഥലത്തു സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് സാമൂഹിക വിരുദ്ധരില്‍ നിന്നുണ്ടായത്. വിഷയത്തെ ഗൗരവത്തോടെ കണ്ട് നിയമനടപടി സ്വീകരിക്കണമെമെന് നിയമപാലകരോട് ആവശ്യപ്പെടുന്നു. 


നാട്ടില്‍ സമാധാനം മാത്രം സൃഷ്ടിച്ചിട്ടുള്ള സമസ്തയുടെ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതല്ലെന്നു പാര്‍ട്ടി മനസിലാക്കണം. നാട്ടില്‍ സമാധനത്തോടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് സിപിഎം പ്രവര്‍ത്തകര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത് വിഷയത്തെ ഗൗരവത്തോടെ സമീപിക്കണമെന്ന് പാര്‍ട്ടിനേതൃത്വത്തോട് ആവശ്യപ്പെട്ടു.


Post a Comment

0 Comments

Top Post Ad

Below Post Ad