കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 29 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ ഇതുവരെ 22689 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1069 പേര് വിദേശത്ത് നിന്നെത്തിയവരും 838 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20782 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21442 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1007 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 728 പേര് വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240.
വീടുകളില്‍ 6852 പേരും സ്ഥാപനങ്ങളില്‍ 349 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7201 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1297 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 241 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 739 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
Post a Comment
0 Comments