Type Here to Get Search Results !

Bottom Ad

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ തെരഞ്ഞെടുപ്പ് യോഗം: മുന്‍ പഞ്ചായത്തംഗം ഉള്‍പ്പടെ 4 പേര്‍ക്ക് കേസ്


കസാര്‍കോട് (www.evisionnews.co): കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ രാത്രി വൈകി തെരഞ്ഞെടുപ്പ് പ്രചാരണ യോഗം നടത്തിയതിന് മുന്‍ പഞ്ചായത്തംഗം ഉള്‍പ്പടെ നാലു പേര്‍ക്ക് കേസെടുത്തു. എല്‍ഡിഎഫ് പ്രവര്‍ത്തകരായ ബദിയടുക്ക പഞ്ചായത്ത് മുന്‍ അംഗം മുനീര്‍ ചെടേക്കാല്‍, ഹനീഫ, വൈ അബ്ദുല്ല, നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ ചെര്‍ളടുക്കയില്‍ പ്രചാരണ യോഗം നടത്തിയതിനാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad