Type Here to Get Search Results !

Bottom Ad

കോവിഡ് വാക്സിനെത്തിയ ശേഷം പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ


ദേശീയം (www.evisionnews.co): കോവിഡ് വാക്‌സീന്‍ വന്നശേഷം രാജ്യത്ത് പൗരത്വനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. കോവിഡ് മൂലം നടപടികള്‍ നീണ്ടുപോയെന്നും അമിത് ഷാ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സിഎഎ നിയമചട്ടങ്ങള്‍ കൊണ്ടുവരുത്തതില്‍ തടസമുണ്ടെന്നും കോവിഡിനെതിരായ വാക്സിന്‍ എത്തിയതിനും രോഗവ്യാപനം കുറഞ്ഞതിനു ശേഷം ഇത് സംബന്ധിച്ചുള്ള ചര്‍ച്ച തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു.

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നതായും അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇത്തവണ ബംഗാളിനെ താമര നയിക്കുമെന്നും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി ബംഗാളില്‍ എത്തിയപ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad