Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങി: ആദ്യഫല സൂചന 8.30ഓടെ


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ 8.30 ഓടെ അറിയും. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 809981 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ കളക്ടറേറ്റില്‍ നിന്ന് എണ്ണിത്തുടങ്ങി.

ജില്ലയില്‍ 20847 പോസ്റ്റല്‍ വോട്ടുകളാണുള്ളത്. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണമാണ് ആദ്യ ഘട്ടത്തില്‍ 9 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നത്. ഇതു കൂടാതെ 3121 പേരുടെ സ്പെഷ്യല്‍ പോസ്റ്റലുകളുടെ എണ്ണലും ആരംഭിച്ചു. 




Post a Comment

0 Comments

Top Post Ad

Below Post Ad