Type Here to Get Search Results !

Bottom Ad

ജില്ലാ കലക്ടര്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നു: മുസ്ലിം ലീഗ് പരാതി നല്‍കി


കാസര്‍കോട് (www.evisoinnews.co): യുഡിഎഫ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ജില്ലാ കലക്ടര്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍. ചെങ്കള പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ ബൂത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് യാതൊരു കാരണവുമില്ലാതെ കലക്ടര്‍ നേരിട്ടെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

യുഡിഎഫ് കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജില്ലയില്‍ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തിക്കൊണ്ടുപോകാന്‍ ചുമതലയുള്ള കലക്ടര്‍ തന്നെ തുനിഞ്ഞിറങ്ങിയത് സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ഭരണകക്ഷിക്ക് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകനെ പോലെ പ്രവര്‍ത്തിച്ച് പ്രസിദ്ധനായ കലക്ടര്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും തന്റെ കൂറ് തെളിയിക്കാനുള്ള ശ്രമത്തിലാണ്. 


തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒരു കോമ്പൗണ്ടില്‍ ഏഴു ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ഒന്നു സന്ദര്‍ശിക്കാന്‍ പോലും തയാറാവാത്ത കലക്ടറാണ് ചെങ്കളയില്‍ നാട്ടുകാര്‍ക്കെതിരെ കുതിരകയറാന്‍ എത്തിയത്. ജില്ലാ കലക്ടറുടെ പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്ന കാസര്‍കോട് കലക്ടര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ അബ്ദുല്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments

Top Post Ad

Below Post Ad