Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്ക് ഒന്നിനും ഉത്തരമില്ല: ജനങ്ങളുടെ പ്രതിഷേധം പോളിംഗ് ബൂത്തുകളിലൂടെ പ്രകടമാകും: രമേശ് ചെന്നിത്തല


കാസര്‍കോട് (www.evisionnews.co): രണ്ടു സര്‍ക്കാറുകളും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്നും ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലൂടെ പ്രതിഷേധമറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമുണ്ടാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയിലെ അതേ ജനവിധിയാവും ത്രിതല പഞ്ചായത്തിലുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

അഴിമതിയിലും കൊള്ളയിലും മുങ്ങിത്താഴുന്ന സര്‍ക്കാറിന് ഒന്നിനും മറുപടി പറയാനാവുന്നില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമം. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാവാതിരിക്കാന്‍ സി.എം രവീന്ദ്രന് വേണ്ടി ആരോഗ്യവകുപ്പ് സൗകര്യമൊരുക്കുന്നു. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ അന്വേഷണം തന്നിലേക്ക് എത്തുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാവാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണം. നാല് മന്ത്രിമാരുടേയും സ്പീക്കറുടേയും നേരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ചും മുഖ്യമന്ത്രി വ്യക്തത വരുത്തണം. ആരോപണത്തിനെതിരെ മുഖ്യമന്ത്രി ഒന്നും പ്രതികരിക്കുന്നില്ല. 


യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടി ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി കഴിയുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള നാല് മിഷനുകള്‍ സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ പുനപരിശോധിക്കും. സമാന കുറ്റാരോപണ വിധേയരായ രണ്ടുപേര്‍ക്കെതിരെ രണ്ടുതരത്തിലാണ് നടപടി. ഇബ്രാഹിം കുഞ്ഞ് തെറ്റുകാരനാണെങ്കില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കുറ്റക്കാരനാണ്. കെ ഫോണ്‍ വിഷത്തിലും സമഗ്ര അന്വേഷണം വേണം-ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഹക്കീം കുന്നില്‍, അഡ്വ. സി.കെ ശ്രീധരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad