Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കും: രമേശ് ചെന്നിത്തല


കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നഗരങ്ങളിലും ഗ്രാമങ്ങളിലും ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ സ്ഥാനാര്‍ത്ഥി സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഭരണനേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ സാധിക്കാത്തത് മൂലം ജനങ്ങളില്‍ നിന്ന് മറയത്ത് നില്‍ക്കുകയാണെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ദുഷിച്ച്‌നാറിയ ഭരണമുണ്ടായിട്ടില്ലെന്നും കാസര്‍കോട് നഗരസഭയില്‍ യു.ഡി.എഫ് വന്‍മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 


മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ആക്ടിംഗ് ചെയര്‍മാന്‍ കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുഭാഷ് നാരായണന്‍ സ്വാഗതം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. കെപി കുഞ്ഞിക്കണ്ണന്‍, ടിഇ അബ്ദുല്ല, ഹക്കീം കുന്നില്‍, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജി. രതികുമാര്‍, കെ.നീലകണ്ഠന്‍, അഡ്വ. സി.കെ ശ്രീധരന്‍, പി.എ അഷറഫലി, എ.എം. കടവത്ത്, മൂസ ബി. ചെര്‍ക്കള, കരുണ്‍ താപ്പ, അഷ്‌റഫ് എടനീര്‍, കെ.പി. മുഹമ്മദ് അഷറഫ്, കരീം സിറ്റിഗോള്‍ഡ്, ലുക്മാന്‍ തളങ്കര, 

കെ. ഖാലിദ്, അഡ്വ. വി.എം. മുനീര്‍, എ.എ അസീസ്., കെ.എം അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി,പി.വി. സുരേഷ്,ആര്‍.ഗംഗാധരന്‍, ജി. നാരായണന്‍, അര്‍ജുന്‍ തായലങ്ങാടി, കമലാക്ഷസുവര്‍ണ്ണ, രുപേശ് കടപ്പുറം, ബി. ഫാത്തിമ ഇബ്രാഹിം, ജമീല അഹമ്മദ്, പി.കെ വിജയന്‍, രാജീവന്‍ നമ്പ്യാര്‍, ആര്‍.പി. രമേശ് ബാബു, കുഞ്ഞി വിദ്യാനഗര്‍, സി.ജി ടോണി, എല്‍.എ അബ്ദുല്‍ നാസര്‍, ലക്ഷ്മണന്‍ ഫിഷ് മാര്‍ക്കറ്റ് പ്രസംഗിച്ചു. ഖാലിദ് പച്ചക്കാട് നന്ദിയും പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad