Type Here to Get Search Results !

Bottom Ad

കൗണ്‍സിലിംഗിനെത്തിയ പെണ്‍കുട്ടിയോട് അശ്ലീലം സംസാരിച്ചു: ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ കേസ്


കേരളം (www.evisionnews.co): കൗണ്‍സിലിംഗിനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് അശ്ലീല ഭാഷയില്‍ സംസാരിച്ചതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.ഡി ജോസഫിനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കുടിയാന്മല പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് ചെയര്‍മാനില്‍ നിന്നും മോശമായ പെരുമാറ്റമുണ്ടായത്

ആദ്യത്തെ പീഡനത്തെ സംബന്ധിച്ച് മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് മുന്നില്‍ രഹസ്യമൊഴി നല്‍കുമ്പോഴാണ് സി ഡബ്യൂ സി ചെയര്‍മാന്‍ അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് കുട്ടി പരാമര്‍ശിച്ചത്. സംഭവത്തെ പറ്റി ഉടന്‍ അന്വേഷിക്കാന്‍ കുടിയാന്മല പോലീസിനോട് മട്ടന്നൂര്‍ മജിസ്‌ട്രേട്ട് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശിവപുരത്തെ സര്‍ക്കാര്‍ നിയന്ദ്രിത കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും കുടിയാന്മല പോലീസ് മൊഴിയെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad