Type Here to Get Search Results !

Bottom Ad

തമിഴ്നാടിനെ വിറപ്പിച്ച് ബുറേവി: 13 മരണം: ആയിരത്തിലധികം വീടുകള്‍ തകര്‍ന്നുതരിപ്പണമായി


ദേശീയം (www.evisionnews.co): തമിഴ്നാടിന്റെ തീരദേശ മേഖലയില്‍ വ്യാപക നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റും. കാറ്റ് ഇനിയും തീരം തൊട്ടിട്ടില്ലെങ്കിലും അതിശക്തമായ മഴയാണ് തമിഴ്നാടിന്റെ വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയത്. 13 മരണമാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തത്. നിവാര്‍ ചുഴലിക്കാറ്റിന്റെ നാശനഷ്ടത്തെ കുറിച്ച് പഠിയ്ക്കാനായി കേന്ദ്രസംഘം ഇന്ന് ചെന്നൈയില്‍ എത്തും.

കാഞ്ചീപുരത്ത് അഞ്ച് പേരും കടലൂരില്‍ മൂന്നു പേരും കുംഭകോണത്ത് രണ്ടു പേരും ചെന്നൈ, കള്ളാകുറിച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. വീട് തകര്‍ന്നും ഒഴുക്കില്‍പ്പെട്ടും പത്ത് പേരും ഷോക്കേറ്റ് മൂന്ന് പേരുമാണ് മരിച്ചത്. ആയിരത്തോളം വീടുകള്‍ ഭാഗികമായും 32 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് പ്രാഥമിക കണക്കുകള്‍. ഒരു ലക്ഷത്തോളം ഏക്കര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ പൂര്‍ണമായും നശിച്ചു. കടലൂരിലാണ് കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തത്. ജില്ലയിലെ അന്‍പതിനായിരം പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.

ചെന്നൈയിലും വെള്ളക്കെട്ട് തുടരുകയാണ്. ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് 4000 ഘന അടി വെള്ളമാണ് നിലവില്‍ പുറത്തേയ്ക്ക് ഒഴുക്കി കളയുന്നത്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദ്ദമായി മാറി, മാന്നാര്‍ കടലിടുക്കില്‍ തുടരുകയാണ്. ഏഴ് മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad