Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ബിജെപിക്കെതിരെ ശക്തമായ മതേതര പ്രതിരോധം അനിവാര്യം: എകെഎം അഷ്‌റഫ്


കാസര്‍കോട് (www.evisionnews.co): മംഗല്‍പാടി പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ബിജെപി അംഗം പ്രകോപനപരമായി ജയ്ശ്രീറാം വിളിച്ചു ചടങ്ങിനെ അലങ്കോലമാക്കാന്‍ ശ്രമിക്കുന്നതിലൂടെ മഞ്ചേശ്വരത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ത്തു തുളുനാടിനെ കലാപഭൂമിയാക്കാനും വര്‍ഗ്ഗീയ ചേരിതിരിവുകളുണ്ടാക്കി സംഘ് പരിവാറിനു അനുകൂല രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നേതൃത്വത്തിന്റെ ബോധപൂര്‍വ നിര്‍ദ്ദേശത്തിലും അറിവോടെയും നടത്തിയ പരിശ്രമമാണെന്നും പരിപാടിയില്‍ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ വളരെ പക്വതയോടെ കൈകാര്യം ചെയ്തു ചടങ്ങിനെ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവരോട് സഹകരിച്ച മുസ്ലിം ലീഗ് നേതാക്കളുടെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ് പറഞ്ഞു.

പതിറ്റാണ്ടുകളോളം മംഗല്‍പാടി പഞ്ചായത്ത് ഭരണ സമിതിയെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ഭരിച്ചിട്ടും സത്യപ്രതിജ്ഞ ചടങ്ങുകളിലടക്കം പൊതു പരിപാടികളിലൊന്നില്‍ പോലും രാഷ്രീയപരമായോ വര്‍ഗ്ഗീയപരമായോ യാതൊരു പ്രകോപനവും സൃഷ്ടിച്ച ഒരു ഉദാഹരണം രാഷ്ട്രീയ വിരോധികള്‍ക്ക് പോലും കാണിക്കാന്‍ സാധ്യമല്ല. 

 ജാതി മത രാഷ്ട്രീയ അതിരുകള്‍ക്കപ്പുറം നീതിയുടെയും ജനപക്ഷവും ചേര്‍ന്നു നിന്നു ഭരണം നടത്തിയതുകൊണ്ടുള്ള അംഗീകാരമാണ് 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 15 വാര്‍ഡുകളിലും യുഡിഎഫ് പ്രതിനിധികളെ തിരഞ്ഞെടുത്ത് ജനങ്ങള്‍ വീണ്ടും അധികാരമേല്പിക്കുന്നു എന്നത് ജനാധിപത്യത്തിത്തിന്റെ സൗന്ദര്യമായാണ് ഞങ്ങള്‍ കാണുന്നത്. ക്രിമിണല്‍ പശ്ചാത്തലമുള്ളവരെ തേടിപ്പിടിച്ചു പാര്‍ട്ടി ടിക്കറ്റ് നല്‍കി മത്സരിപ്പിച്ചു ജനപ്രതിനിധി സഭകളില്‍ പോലും വര്‍ഗ്ഗീയവല്‍ക്കരിച്ചു ജനാധിപത്യത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തുന്ന ബിജെപിയുടെ ഹീനമായ നിലപാടുകള്‍ക്കെതിരെ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്തി ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും എകെഎം ആഹ്വാനം ചെയ്തു

Post a Comment

0 Comments

Top Post Ad

Below Post Ad