Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് കൊലപാതകം: മുഖ്യപ്രതി ഇര്‍ഷാദ് അറസ്റ്റില്‍, കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു


കാസര്‍കോട്: (www.evisionnews.co) കാഞ്ഞങ്ങാട് അബ്ദുല്‍ റഹ്മാന്‍ ഔഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിചേര്‍ക്കപ്പെട്ട യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് അറസ്റ്റില്‍. കേസിന്റെ തുടര്‍അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും പോലീസ് അറിയിച്ചു. 

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രദേശത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് റൗഫ് കൊല്ലപ്പെട്ടത്. കേസില്‍ പ്രധാനപ്രതിയായ ഇര്‍ഷാദിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉടനെ പൊലീസ് നിരീക്ഷണത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.

അതേസമയം കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇര്‍ഷാദ് അടക്കം കൊലയാളി സംഘത്തിലെ മൂന്നുപേരെ നേരത്തെ കൊല്ലപ്പെട്ട റൗഫിന്റെ സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ ശുഹൈബ് തിരിച്ചറിഞ്ഞിരുന്നു. മുണ്ടത്തോട് സ്വദേശി ഹാഷിര്‍, എംഎസ്എഫ് നേതാവ് ഫസല്‍ എന്നിവരും കൊലയാളി സംഘത്തിലുണ്ട്. ഇവരെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad