Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: മാതാവിനെ ചോദ്യംചെയ്യും


കാസര്‍കോട് (www.evisionnews.co): നവജാതശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ചെടേക്കാലിലെ മുഹമ്മദ് ഷാഫി- ഷാഹിന ദമ്പതികളുടെ കുഞ്ഞിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോക്ടറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് ബദിയടുക്ക പൊലീസ് കേസെടുത്തത്. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. 
 
കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി മാതാവാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കുഞ്ഞിന്റെ മാതാവിനെ കേസില്‍ പ്രതിചേര്‍ക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തി. ഷാഹിനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷാഫി അടക്കമുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. 
 
രക്തസ്രാവത്തെ തുടര്‍ന്ന് ഷാഹിനയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും ആസ്പത്രിയിലെത്തും മുമ്പ് ഷാഹിന പ്രസവിച്ചതായി ഡോക്ടര്‍ അറിയിച്ചിരുന്നുവെന്നും വീട്ടിലെത്തി മുറി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ കുഞ്ഞിനെ കേബിള്‍കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് മുഹമ്മദ് ഷാഫി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഷാഹിന പ്രസവിച്ച വിവരം മറച്ചുവെച്ചാണ് പെരുമാറിയതെന്നും ഗര്‍ഭിണിയായ വിവരം അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.



Post a Comment

0 Comments

Top Post Ad

Below Post Ad