Type Here to Get Search Results !

Bottom Ad

അജ്‌വ ഫൗണ്ടേഷന്‍ മികച്ച ക്ലബിനുള്ള അംഗീകാരം കുന്നില്‍യംങ് ചാലഞ്ചേര്‍സിന്


കാസര്‍കോട് (www.evisionnews.co): ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ കള്‍ച്ചറല്‍ കോണ്‍ഗ്രിഗേഷന്‍ അജ്‌വ ഫൗണ്ടേഷന്‍ മികച്ച ക്ലബിനുള്ള അംഗീകാരം കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ് സ്വന്തമാക്കി കോവിഡ് കാലത്തെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലാണ് ഈ അംഗീകാരം കുന്നില്‍ യംങ് ചാലഞ്ചേര്‍സിനെ തേടിയെത്തിയത്. 

സിറ്റി ടവറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 100ല്‍പരം ആളുകള്‍ പങ്കെടുത്തു. പ്രസ്തുത പരിപാടി കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. സയ്യദ് മുഹീന്‍അലി തങ്ങള്‍ പാണക്കാട് ഉപഹാരം സമര്‍പ്പിച്ചു. കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് പ്രസിഡന്റ് റിയാസ് കുന്നില്‍, ജനറല്‍ സെക്രട്ടറി കെഎം സഫ്വാന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ടി.എ അബ്ദുള്ള, എന്‍.എ അബുബക്കര്‍, കബീര്‍, മുമതാസ്, അഷോകന്‍, രാധകൃഷ്ണന്‍, കാസിം ചെര്‍ക്കള നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad