Type Here to Get Search Results !

Bottom Ad

ബന്തിയോട് യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു: സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍


ഉപ്പള (www.evisionnews.co): ബന്തിയോട് യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു: യൂത്ത് ലീഗ് ബന്തിയോട് വാര്‍ഡ് സെക്രട്ടറി ബഷീര്‍ ബച്ചിയെയാണ് കുത്തേറ്റ് പരിക്കുകളോടെ കുമ്പള ഡോക്ടേര്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബന്തിയോട് ബേരിക്കയിലാണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ സച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി സച്ചിനെ പൊലീസ് അറസ്റ്റുചെയ്തു. കുത്താന്‍ ഉപയോഗിച്ച കത്തിയും കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു.

ബഷീറിന്റെ കഴുത്തിനാണ് കുത്തുകൊണ്ടത്. ആശുപത്രിയില്‍ കഴിയുന്ന ബഷീറിനെ മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.അബ്ബാസ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ട്രഷറര്‍ യൂസുഫ് ഉളുവാര്‍, സെക്രട്ടറി അസീസ് കളത്തൂര്‍ എ.കെ ആരിഫ് എം.പി ഖാലിദ് ഇര്‍ഷാദ് മൊഗ്രാല്‍ ബി.എം മുസ്തഫ, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിസാന കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ്, ശാഹുല്‍ ഹമീദ് ബന്തിയോട് സന്ദര്‍ശിച്ചു.

ബന്തിയോട് യൂത്ത്  ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച സി.പി.എം കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ബി.ജെ.പി.യെയും വര്‍ഗ്ഗീയ വാദികളെയും കൂട്ടുപിടിച്ചിട്ടും തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിന്റെ വേവലാ ദിയാണ് സി.പി.എമ്മിന്. അക്രമം നടത്തി മഞ്ചേശ്വരം മണ്ഡലത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എ. മുക്താര്‍ ജനറല്‍ സെക്രട്ടറി ബി.എം.മുസ്തഫ പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad