Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ കൊലപാതകത്തില്‍ ബന്ധമില്ല: സത്യസന്ധമായ അന്വേഷണം വേണമെന്ന് മുസ്്‌ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് കല്ലൂരാവിയിലെ കൊലപാതകത്തില്‍ മുസ്്‌ലിം ലീഗിന് ഒരു ബന്ധവുമില്ലെന്ന് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും പറഞ്ഞു. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച കല്ലൂരാവി വാര്‍ഡില്‍ പരാജയപ്പെട്ട സിപിഎം അക്രമം അഴിച്ച് വിടുകയായിരുന്നു. ഫലപ്രഖ്യാപന ദിവസമുണ്ടായ നിസാരപ്രശ്‌നം പ്രാദേശികമായി പറഞ്ഞ് പരിഹരിച്ചതായിരുന്നു. അക്കാര്യം വീണ്ടും സമൂഹിക മാധ്യമങ്ങള്‍ വഴി കുത്തിപ്പൊക്കി നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാര്‍ ഒരു വക്കീല്‍ നടത്തിയ ഹീനപ്രവര്‍ത്തനങ്ങളുടെ പരിണിതഫലമായാണ് പിന്നീട് അക്രമങ്ങള്‍ അരങ്ങേറിയതും കൊലപാതകത്തില്‍ കലാശിച്ചതും. 

കൊലപാതക രാഷ്ട്രീയം മുസ്്‌ലിം ലീഗിന്റെ നയമല്ല. കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ പിടികൂടാന്‍ പൊലീസ് തയാറാവണം. ഊഹാപോഹങ്ങളുടെയും രാഷ്ട്രീയ സമര്‍ദത്തിന്റെയും പേരില്‍ കേസന്വേഷണം വഴിതിരിച്ചു വിടരുത്. കൊലപാതകത്തിന്റെ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ട് വന്ന് ദുരൂഹതനീക്കാനും കലാപത്തിന് പ്രേരണ നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും പൊലീസ് തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad