Type Here to Get Search Results !

Bottom Ad

ഹോട്ടലുകളുടെ പ്രവര്‍ത്തന നിയന്ത്രണം നീക്കണം: എ അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഹോട്ടലകള്‍ക്കും ഭക്ഷണ ശാലകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും രാത്രി ഒമ്പതു മണിക്ക് ശേഷമുള്ള പ്രവര്‍ത്തന വിലക്ക് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലൊന്നുമില്ലാത്ത നിയന്ത്രണങ്ങളാണ് ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തിലടക്കം ഇപ്പോഴും തുടരുന്നത്. രാത്രി നഗരത്തിലെത്തുന്ന യാത്രക്കാരും ലോഡ്ജുകളിലും മറ്റും താമസിക്കുന്ന സര്‍ക്കാര്‍ 'ജോലിക്കാരടക്കമുള്ള തൊഴിലാളികളും രാത്രി ഭക്ഷണത്തിനായി അലയുന്നത് നഗരത്തിലെ നിത്യ കാഴ്ചയാണ്. 

നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകളും അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകളടക്കം പുനരാരംഭിക്കുകയും ചെയ്തതോടെ നഗരങ്ങളില്‍ രാത്രികാലങ്ങളിലും യാത്രക്കാരെത്തുന്നുണ്ട്. രാത്രി ഒന്‍പത് മണിക്ക് മുന്‍പേ ഹോട്ടലുകള്‍ അടക്കേണ്ടതിനാല്‍ അതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഭക്ഷണ വിതരണം നിര്‍ത്തിവെക്കേണ്ടി വരികയാണ്. ദേശീയ പാതയിലടക്കം പ്രവര്‍ത്തിച്ചു വന്നിരുന്ന തട്ട് കടകളിലെ പ്രധാന കച്ചവടം രാത്രി കാലങ്ങളിലാണ്. നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാര്‍ഗ്ഗം കൂടിയാണ് ഇത്തരം ഭക്ഷണശാലകള്‍. അവയൊന്നും പ്രവര്‍ത്തിക്കാനാവാത്തതിനാല്‍ കുടുംബങ്ങളും തൊഴിലാളികളും പട്ടിണിയിലാണ്.

നേരത്തെ ഉറങ്ങുന്ന കാസര്‍കോട് നഗരത്തെ കൂടുതല്‍ ഇരുട്ടിലാക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയേ തീരൂ. കോവിഡിന്റെ പേരില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പല പരിപാടികളിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്നതാണ് സത്യം. നഗരങ്ങളിലെ ഇരട്ടകറ്റാനും ആവശ്യമുള്ളവര്‍ക്ക് രാത്രി ഭക്ഷണം ലഭ്യമാക്കാനും ഹോട്ടലുകളുടെയും ഭക്ഷണ ശാലകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്നും അബ്ദുള്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad