Type Here to Get Search Results !

Bottom Ad

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: യൂത്ത് ലീഗ് പഞ്ചായത്ത് തലത്തില്‍ പ്രകടനം നടത്തി


കാസര്‍കോട് (www.evisionnews.co): കാര്‍ഷിക വിരുദ്ധ ബില്‍ പിന്‍വലിക്കുക, നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ബദിയടുക്കയില്‍ പഞ്ചായത്ത് ലീഗ് നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ഹൈദര്‍ കുടുപ്പംകുഴി അധ്യക്ഷത വഹിച്ചു. റഫീഖ് കോളാരി, ഇഖ്ബാല്‍ ഫുഡ് മാജിക്ക്, റഫീഖ് കേളോട്ട്, സാദിഖ് സാച്ച, നവാസ് കുഞ്ചാര്‍, ശരീഫ് പാടലടുക്ക തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 

മേല്‍പറമ്പില്‍ നടത്തിയ പ്രകടനത്തിന് ടിഡി കബീര്‍, ആഷിഫ് മാളികെ, അബൂബക്കര്‍ കടാങ്കോട്, നഷാത്ത്, ഫൈസല്‍, ഷാനി കടവത്ത് നേതൃത്വം നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad