Type Here to Get Search Results !

Bottom Ad

വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ മനോവിഷമം: ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍


കാസര്‍കോട് (www.evisionnews.co): വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ മനോവിഷമം തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു. അമ്പലത്തറയിലെ ഓട്ടോ ഡ്രൈവര്‍ പട്ടര്‍ക്കണ്ടത്തിലെ ചന്ദ്ര (45)നെയാണ് വിടിന് സമീപത്തെ പറമ്പില്‍ ചൊവ്വയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതരായ സി നാരായണന്‍ നായരുടെയും ഇ. ദേവകിയമ്മയുടെയും മകനാണ്. പെരിയയിലുള്ള ഭാര്യ ലതയുടെ വിടിന് സമീപം പുതിയ വീടുപണി ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞുയെങ്കിലും വീടുപണി പൂര്‍ത്തിയാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യടെന്ന് പറയപ്പെടുന്നു. ഭാര്യ: ലത. മക്കള്‍: വിഷ്ണു, കാര്‍ത്തിക (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഗംഗാധരന്‍, മധു.

Post a Comment

0 Comments

Top Post Ad

Below Post Ad