Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്ഐ ദേശീയ പതാകയെ അപമാനിച്ചു: പോലീസില്‍ പരാതി നല്‍കി യുവമോര്‍ച്ച


കേരളം (www.evisionnews.co): ബി.ജെ.പി പ്രവര്‍ത്തകര്‍ പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുകളില്‍ ജയ്ശ്രീറാം ബാനര്‍ കെട്ടിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തിന് മുകളില്‍ ദേശീയപതാക ഉയര്‍ത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി യുവമോര്‍ച്ച. ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു പിന്നാലെ കെട്ടിടത്തില്‍ ദേശീയ പതാക കുത്തനെ തൂക്കിയെന്നാരോപിച്ചാണ് പരാതി. ഡി.വൈ.എഫ്.ഐ ദേശീയ പതാകയെ അപമാനിച്ചെന്നും ദുരുപയോഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.


ഇന്ന് ഉച്ചയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാലക്കാട് നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഇത് കേരളമാണ്, മതേതര കേരളം, ഗുജറാത്തല്ല, ഗുജറാത്ത് ആക്കാന്‍ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രകടനത്തിനെത്തിയ പ്രവര്‍ത്തകര്‍ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും വീശുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad