Type Here to Get Search Results !

Bottom Ad

രണ്ടിടത്തു മത്സരിച്ചു: രണ്ടിടത്തും അമ്പേ പരാജയം


കാസര്‍കോട് (www.evisionnews.co): രണ്ടിടത്തു മത്സരിച്ചു. രണ്ടിടത്തും അമ്പേ പരാജയം. ജില്ലാ പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷനിലേക്കും പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് വാര്‍ഡിലും മത്സരിച്ച എല്‍ഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഹസീനയാണ് രണ്ടിടത്തും തോല്‍വി രുചിച്ചത്. സിവില്‍ സ്‌റ്റേഷനില്‍ മുസ്്‌ലിം ലീഗിലെ ജസീമ ജാസ്മിനാണ് 3565 വോട്ടുകള്‍ക്ക് വിജയിച്ചത്. ഇവിടെ പുഷ്പ ഗോപാലന്‍ രണ്ടാമതും ഹസീന മൂന്നാമതുമായി. പൂച്ചക്കാട് വാര്‍ഡില്‍ യുഡിഎഫിലെ ഹസീന മുനീര്‍ 494 വോട്ടുകള്‍ക്കാണ് ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഹസീനയെ പരാജയപ്പെടുത്തിയത്. ഇവിടെ സിപിഐയും മത്സരിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad