Type Here to Get Search Results !

Bottom Ad

മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ശിവസേന


ദേശീയം (www.evisionnews.co): മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്നാവശ്യവുമായി ശിവസേന. സേന മുഖപത്രമായ 'സാമ്‌ന'യിലെഴുതിയ ലേഖനത്തിലാണ് ആവശ്യം. പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെയും പത്രം വിമര്‍ശിക്കുന്നുണ്ട്. മുസ്ലിം കുട്ടികള്‍ക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബി.ജെ.പി രംഗത്തുവന്നതിനു പിന്നാലെയാണ് പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന ആവശ്യവുമായി സേന രംഗത്തെത്തിയത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad