Thursday, 3 December 2020

ജോലിക്കിടെ ടെറസില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു


മഞ്ചേശ്വരം (www.evisionnews.co): ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു. ഹൊസങ്കടി മജ്വയലിലെ ജീമാം ഡിസൂസയുടെയും ദനദീക്ഷിതയുടെയും മകന്‍ അരുണ്‍ഡിസൂസ (37)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അരുണ്‍ ഡിസൂസ ബന്ധുവിന്റെ മജ്വയലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിന്റെ ഒന്നാംനിലയില്‍ തേപ്പ് ജോലി ചെയ്യുന്നതിനിടെ സ്ലാബില്‍ നിന്ന് മറ്റൊരു സ്ലാബിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും മറ്റുജോലിക്കാരും ചേര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Related Posts

ജോലിക്കിടെ ടെറസില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.