Type Here to Get Search Results !

Bottom Ad

മഅ്ദനിയെ അടിയന്തിര ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്ക് മാറ്റി


ബംഗളൂരു (www.evisionnews.co): വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കായി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗ്ലൂരുവിലെ അല്‍ സഫആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി മഅ്ദനിക്ക് രകതസമ്മര്‍ദ്ധം, രക്തത്തിലെ ക്രിയാറ്റിന്റെ അളവ തുടങ്ങിയവ വളരെ ഉയര്‍ന്ന അവസ്ഥയിലായിരുന്നു. മൂത്രതടസവും അനുബന്ധമായ മറ്റ് രോഗങ്ങള്‍ തുടങ്ങിയവയും അലട്ടുന്നുണ്ടായിരുന്നു. 

നേരത്തെ തന്നെ ചികിതസക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിവാസം നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താമസസ്ഥത്ത് തന്നെ ചികിത്സ തുടരുകയായിരിന്നു. മുമ്പും നിരവധി പ്രാവശ്യം വിവിധ അസുഖങ്ങളെ തുടര്‍ന്ന് ബാംഗളുരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്ക് വിധേയനാകുകയും ചെയ്തിരിന്നു. 


കഴിഞ്ഞ വര്‍ഷം വിചാരണ കോടതിയില്‍ വെച്ച് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ കാരണം ബോധരഹിതനാകുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ദീര്‍ഘകാലം ആശുപത്രിവാസം തുടരുകയും ചെയ്തിരിന്നു. മരുന്നുകള്‍ ഉപയോഗിച്ചിട്ടും രകതസമ്മര്‍ദ്ദവും കിഡ്‌നിയുടെ പ്രവത്തനക്ഷമത നിര്‍ണയിക്കുന്ന ക്രിയാറ്റിന്റെ അളവും വലിയ തോതില്‍ വര്‍ദ്ധിക്കുകയും നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തിര ശസ്ത്രക്രിയക്ക് ഇപ്പോള്‍ വിധേയമാക്കുന്നത്. 

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഅ്ദിനിക്ക് വിവിധ രക്തപരിശോധനകള്‍, ശരീരത്തിലെ വിവധ അവയവങ്ങളുടെ സ്‌കാനുകള്‍ തുടങ്ങിയവക്ക് വിധേയമാക്കി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധനകള്‍ തുടരുന്നു. പരിശോധനയില്‍ രക്തസമര്‍ദ്ദം ഉയര്‍ന്ന അവസ്ഥയിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad