Type Here to Get Search Results !

Bottom Ad

ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും വന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണം


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വരുന്നവര്‍ കോവിഡ് പരിശോധന നടത്തി വരണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു അഭ്യര്‍ത്ഥിച്ചു. ഇതൊരു ഉത്തരവല്ല. വിനയപൂര്‍വമുള്ള അപേക്ഷയാണ്. പൊതുജനങ്ങളുടേയും ജില്ലാ ഭരണ സംവിധാനത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തില്‍ കോവിഡ് പ്രതിരോധത്തില്‍ ജില്ല കൈവരിച്ച നേട്ടം കൈമോശം വരാതിരിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. ജനാധിപത്യ പ്രക്രിയയില്‍ ഉത്തരവാദിത്വബോധത്തോടെ വോട്ടവകാശം വിനിയോഗിക്കാനെത്തുന്ന പ്രവാസി കേരളീയര്‍ തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനോടൊപ്പം ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad