Type Here to Get Search Results !

Bottom Ad

ബിജെപിയില്‍ തര്‍ക്കം രൂക്ഷം; പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ തീരുമാനമായില്ല


കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പിയിലെ അധികാര തര്‍ക്കും രൂക്ഷമായി തുടരുന്നു. ബി.ജെ.പി കേവല ഭൂരിപക്ഷം നേടി അധികാരം പിടിച്ചിട്ടും പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണേയും വൈസ് ചെയര്‍മാനെയും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കകത്തെ തര്‍ക്കമാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ 9ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം
ടി. ബേബി, മിനി കൃഷ്ണകുമാര്‍, പ്രിയ, പ്രമീള ശശിധരന്‍ എന്നിവരില്‍ ഒരാള്‍ ചെയര്‍പേഴ്സണ്‍ ആകും. സ്മിതേഷ്നാണ് കൗണ്‍സിലര്‍മാരുടെ പിന്തുണയെങ്കിലും സമവായത്തിന് ഭാഗമായി ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് വൈസ് ചെയര്‍മാന്‍ ആകുമെന്നാണ് സൂചന. ജോര്‍ജ് കുര്യന്റെ നേത്യത്വത്തില്‍ നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ വോട്ടെടുപ്പ് നടത്തിയിരുന്നു. കൗണ്‍സിലര്‍ ടി. ബേബിക്കാണ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad