Type Here to Get Search Results !

Bottom Ad

തളങ്കര തെരുവത്ത് എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു


കാസര്‍കോട്: (www.evisionnews.co) വോട്ടിംഗ് കേന്ദ്രത്തിന് പുറത്ത് എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. തളങ്കര തെരുവത്ത് ഇരുപത്തി രണ്ടാം വാര്‍ഡിലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റും സിപിഎം പ്രവര്‍ത്തകനുമായ അഫ്‌സല്‍ ഖാന്‍ (49) ആണ് മരിച്ചത്. അബ്ദുല്‍ ഹമീദ് ഖാന്‍ - അഖ്തറുന്നിസ ദമ്പതികളുടെ മകനാണ്. 

തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ പള്ളിക്കാല്‍ എംഐഎല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് കേന്ദ്രത്തിന് പുറത്താണ് കുഴഞ്ഞുവീണത്. ഉടനെ തന്നെ തളങ്കരയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറിയാണ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രതിനിധിയാണ്. ഭാര്യ: ത്വയ്ബ.


Post a Comment

0 Comments

Top Post Ad

Below Post Ad