Type Here to Get Search Results !

Bottom Ad

ബിജെപി, എസ്ഡിപിഐ ബാന്ധവം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നടപ്പിലാക്കുന്ന അടവു നയത്തിന്റെ റിഹേഴ്‌സല്‍


കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രൂപീകൃതമായ സിപിഎം, ബിജെപി ,എസ്.ഡി.പി.ഐ. സാമ്പാര്‍ മുന്നണി സഖ്യം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മറനീക്കി മുമ്പില്‍വന്നിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും പറഞ്ഞു.

ജില്ലയിലെ ചില ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമ പഞ്ചാത്ത്, ബ്ലോക്ക് പഞ്ചായത്തുകളിലും യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ രൂപീകൃതമായ സാമ്പാര്‍ മുന്നണി മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മറനീക്കി പുറത്തുവന്നു. മീഞ്ച ഗ്രാമപഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ അഞ്ച് അംഗങ്ങളുള്ള എല്‍.ഡി.എഫിന് മൂന്ന് അംഗങ്ങളുള്ള മുസ്ലിം ലീഗ് നിരുപാധികം പിന്തുണനല്‍കി. സി.പി.ഐ. അംഗത്തെ പ്രസിഡണ്ടാക്കി. എന്നാല്‍ മഞ്ചേശ്വാരം ഗ്രാമപഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള മുസ്ലിം ലീഗ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മുംതാസ് സമീറയെ പരാജയപ്പെടുത്താന്‍ സി.പി.എം., സി.പി.ഐ., എസ്.ഡി.പി.ഐ.സാമ്പാര്‍ മുന്നണിയുണ്ടാക്കി കൈകോര്‍ക്കുകയായിരുന്നു.
 

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മതേതരത്വം പറയുകയും പ്രവര്‍ത്തനത്തിലൂടെ വര്‍ഗ്ഗീയ, തീവ്രവാദ സംഘടനകളെ വാരി പുണരുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കപടനയം ജനങ്ങള്‍ തിരിച്ചറിയണം. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ സി.പി.എം നടപ്പിലാക്കുന്ന അടവ് നയത്തിന്റെ റിഹേഴ്‌സലാണ് മഞ്ചേശ്വരത്ത് നടന്നത്. മഞ്ചേശ്വരത്തെ അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ച് സി.പി.എം., ബി.ജെ.പി ജില്ലാകമ്മിറ്റികള്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.


Post a Comment

0 Comments

Top Post Ad

Below Post Ad