Type Here to Get Search Results !

Bottom Ad

ബിജെപി ജയിക്കും ബംഗാളിനെ 'ഹിന്ദു രാഷ്ട്ര'മാക്കും: പ്രഗ്യസിംഗ് ഠാക്കൂര്‍


ന്യൂഡല്‍ഹി (www.evisionnews.co): പശ്ചിമബംഗാളില്‍ മമതയുടെ ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് ബി.ജെ.പി നേതാവ് പ്രഗ്യ സിംഗ് ഠാക്കൂര്‍. അടുത്ത തെരഞ്ഞെടുപ്പോടെ ബംഗാള്‍ ഒരു ഹിന്ദുത്വ സംസ്ഥാനമാകുമെന്നും അവര്‍ അവകാശപ്പെട്ടു. ബംഗാള്‍ സന്ദര്‍ശനത്തിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പുതിയ വിവാദ പ്രസ്താവനയുമായി പ്രഗ്യ രംഗത്തെത്തിയത്. 'അവരുടെ ഭരണം അവസാനിക്കുമെന്നറിഞ്ഞതിനാല്‍ അവര്‍(മമത ബാനര്‍ജി) നിരാശയിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും, പശ്ചിമ ബംഗാളില്‍ ഹിന്ദു രാഷ്ട്രം ഉണ്ടാക്കും,'' പ്രഗ്യ സിംഗ് ഠാക്കൂര്‍ പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad