Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കട ജീവനക്കാരന്‍ മരിച്ചു


പള്ളിക്കര (www.evisionnews.co): സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ചിത്താരിയിലെ സിമന്റുകട ജീവനക്കാരന്‍ മരിച്ചു. പള്ളിക്കര പൂച്ചക്കാട് തെക്കുപുറം നാസര്‍ മന്‍സിലിലെ മുന്‍ പ്രവാസി ഷാഫി (65) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് തന്റെഇരുചക്ര വാഹനത്തില്‍പൂച്ചക്കാട്ടെ വീട്ടിലേക്ക് പോകുമ്പോള്‍ വൈകിട്ട് ആറു മണിയോടെചേറ്റുകുണ്ടിലാണ് അപകടം. പിറകില്‍ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന്എത്തിയ ബസ് ഇടിക്കുകയായിരുന്നു.
തെക്കുപുറത്തെ അബ്ദുള്ളയുടെയും നബിസയുടെയും മകനാണ്. ഭാര്യ: മൈമൂന . മക്കള്‍: നാസര്‍ (ദുബൈ), ഫൗസിയ, ഫാരിസ,ഫംസീന,ഫമിത. മരുമക്കള്‍: ആബിദ പള്ളിക്കര, അബ്ദുള്ള മൂന്നാംകടവ്, മുഹമ്മദ് കുഞ്ഞി കട്ടക്കാല്‍, നിസാര്‍ കാസര്‍കോട് ചൂരി. മൃതദേഹംകാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad