Type Here to Get Search Results !

Bottom Ad

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍


ദേശീയം (www.evisionnews.co): നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ മിഷണറി സംഘത്തെ യു.പി പോലീസ് അറസ്റ്റ് ചെയ്തു.യു.പിയിലെ വിവാദമായ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ കേസെടുത്തത്. ദക്ഷിണ കൊറിയന്‍ പൗര അടക്കം നാല് പേരെയാണ് ഗൗതം ബുദ്ധ് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യു.പിയിലെ പുതിയ നിയമപ്രകാരം അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്.

ദക്ഷിണ കൊറിയന്‍ സ്വദേശി ആന്‍മൂള്‍ അടക്കം മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. സീമ, സന്ധ്യ, ഉമേഷ് കുമാര്‍ എന്നിവരാണ് ആന്‍മോളിന് പുറമെ അറസ്റ്റിലായവര്‍. ഇവര്‍ പ്രയാഗ് രാജ് സ്വദേശികളാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസം കൊണ്ടുവന്ന നിയമത്തില്‍ നോയിഡയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. ദക്ഷിണകൊറിയന്‍ സ്വദേശിയായ ആന്‍മൂള്‍ കുടുംബത്തോടൊപ്പം നോയിഡയിലാണ് താമസം.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad