Type Here to Get Search Results !

Bottom Ad

പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളെ മുസ്്‌ലിം ലീഗ് പ്രഖ്യാപിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സിഎ സൈമയേയും ചെങ്കള ഗ്രാമപഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അബ്ദുല്‍ ഖാദര്‍ ബദ്രിയയേയും ചെങ്കള ഗ്രാമപഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സഫിയ ഹാഷിമിനെയും പടന്ന ഗ്രാമപഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പിവി മുഹമ്മദ് അസ്ലമിനെയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സത്താര്‍ വടക്കുമ്പാട്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സുഫൈജ അബൂബക്കര്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി അനീസ മന്‍സൂര്‍ മല്ലത്ത്,  മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി അഡ്വ. സമീറ ഫൈസല്‍, കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി ഹമീദ് പോസൊളിഗെ, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ശാന്ത,       വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ബോര്‍ഡ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പി.സി.ഇസ്മായില്‍ എന്നിവരെയും മുസ്ലിം ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു.
സി.ടി. അഹമ്മദലി, സി.കെ. സുബൈര്‍, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ എന്നിവരടങ്ങിയ പാര്‍ലി മെന്ററിബോര്‍ഡാണ് പ്രഖ്യാപിച്ചത്.


Post a Comment

0 Comments

Top Post Ad

Below Post Ad