Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ യുഡിഎഫ് ചരിത്ര വിജയം നേടും: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.co): സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനും സിപിഎമ്മിന്റെ അധികാര ദുര്‍വിനിയോഗത്തിനുമെതിരെ ജില്ലയിലെ വോട്ടര്‍മാര്‍ പ്രതികരിച്ചതായും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാവുമെന്നും മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും പറഞ്ഞു.

കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലും ജില്ലാ പഞ്ചായത്ത് എടനീര്‍, ദേലമ്പാടി, ചെങ്കള, കുമ്പള, ചെറുവത്തൂര്‍, പെരിയ, മഞ്ചേശ്വരം ഡിവിഷനുകളിലും പല ഗ്രാമ പഞ്ചായത്തുകളിലും ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും തരം പോലെ അവിശുദ്ധ സഖ്യമുണ്ടാക്കിയ സി.പി.എം ജില്ലാ ഭരണകൂടത്തെ കൂട്ട് പിടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വരെ ശ്രമിച്ചിട്ടുണ്ട്. 
 
ഭരണം കയ്യിലുണ്ടെന്ന അഹങ്കാരത്തോടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാടെ ലംഘിച്ച് ചിലയിടങ്ങളില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ബൂത്ത് ഏജന്റ്മാരെയും നേതാക്കളെയും തടഞ്ഞ് വെക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിച്ച് അക്രമ രാഷ്ട്രീയത്തിനും ഭരണകൂട ഭീകരതക്കും മാഫിയാ ഭരണത്തിനുമെതിരെ സമ്മതിദാനം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും നേതാക്കള്‍ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad